കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയതോടെ ജീവനക്കാര്‍ ഇന്നുമുതല്‍ സമരത്തിന്

203

എടപ്പാള്‍: കെ.എസ്.ആര്‍.ടി.സിയില്‍ ശന്പളം മുടങ്ങിയതോടെ ജീവനക്കാര്‍ ഇന്നുമുതല്‍ സമരത്തിന്. കഴിഞ്ഞ മുപ്പതിനു വിതരണം ചെയ്യേണ്ടിയിരുന്ന ശന്പളം ഇതുവരെ കിട്ടാത്തതാണു കാരണം.കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാറില്‍ നിന്നു പണം ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ പലയിടങ്ങളില്‍ നിന്നുംവിവിധയിടങ്ങളില്‍ നിന്നും വായ്പയെടുത്താണ് നല്‍കിയിരുന്നത്. ഈ മാസം വായ്പകള്‍ ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കി.കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ സ്വന്തം വകുപ്പിലേക്കു മടങ്ങിയതും എം.ഡിയുടെ മാറ്റത്തില്‍ തീരുമാനമെടുക്കാത്തതുമാണ് പ്രശ്നം രൂക്ഷമാക്കിയത്. കെ.എസ്.ആര്‍.ടി.സി. നവീകരിക്കുന്നതിന്‍റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെ മാറ്റുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലാണ്. ഒന്നാം തീയതി വിതരണം ചെയേ്ണ്ടേ പെന്‍ഷന്‍ ജൂലൈയില്‍ 23നും ഓഗസ്റ്റില്‍ 20നും സെപ്റ്റംബറില്‍ ഓണമായിട്ടുപോലും 15നുമാണ് വിതരണം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ തുകയുടെ പാതി സര്‍ക്കാര്‍ നല്‍കാമെന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നു. അന്ന് പെന്‍ഷന്‍ നല്‍കേണ്ട 40 കോടിയില്‍ പകുതി സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.പുതിയ സര്‍ക്കാര്‍ വന്നപ്പോഴേക്കും പെന്‍ഷന്‍ തുക 54 കോടിയായി വര്‍ധിച്ചു. എന്നാല്‍ കൂടിയ പെന്‍ഷന്‍ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.ശന്പളവും പെന്‍ഷനും കൃത്യമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷം ഭരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ശന്പളവും പെന്‍ഷനും നല്‍കാത്തത് വിശ്വാസവഞ്ചനയാണെന്നും അതിനാല്‍ എല്ലാ യൂണിറ്റുകളിലും ഇന്നുമുതല്‍ സത്യഗ്രഹവും സമരവും നടത്തുമെന്നും ടി.ഡി.എഫ്. നേതാവ് ശശിധരന്‍ പറഞ്ഞു.