കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍

224

തിരുവനന്തപുരം• കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്‌ആര്‍ടിസിക്കാണ് ഇതു നല്‍കേണ്ട ഉത്തരവാദിത്തം. പ്രതിസന്ധി തുടരുന്നതാണ് ശമ്ബളം മുടങ്ങാന്‍ കാരണം.
സമരം തെറ്റെന്നു പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോള്‍ സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാര്‍ ആലോചിക്കണം. പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്‌ആര്‍ടിസിയില്‍ ഇന്നു ശമ്ബളം നല്‍കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എസ്ബിടിയില്‍നിന്ന് വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ച നടത്തുകയാണ്.

NO COMMENTS

LEAVE A REPLY