അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമി​ട്ടെന്ന്​ കെ.പി.എ മജീദ്

425

മലപ്പുറം: അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമി​ട്ടെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. അമിത്​ ഷാ സന്ദർശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത്​ ഷായുടെ തന്ത്രം ​കേരളത്തിൽ വിലപ്പോകില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്​ലിം ലീഗി​​ന്‍റെ നേതൃത്വത്തിൽ കൂട്ടായ്​മ രംഗത്ത്​ വരുമെന്നും കെ.പി.എ മജീദ്​ പറഞ്ഞു. മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. മൂന്ന്​ ദിവസത്തെ സന്ദർശനത്തിനായാണ്​ അമിത്​ ഷാ കേരളത്തിലെത്തിയത്​. ദേശീയ പാതയോര പദവി നഷ്​ടപ്പെട്ട രണ്ട്​ റോഡുകൾക്ക്​ സമീപത്തെ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തോട്​ ലീഗിന്​ വിയോജിപ്പാണെന്ന്​ തെളിയിക്കുന്നതാണ്​ മജീദി​​ന്‍റെ പ്രസ്​താവന.

NO COMMENTS