കെ.മുരളീധരന്‍റെ വാക്ക് പഴയ ചാക്കിന് സമമാണ്; ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള.

220

തൃശ്ശൂര്‍: മുരളീധരന്‍റെ വാക്ക് പഴയ ചാക്കിന് സമമാണ്. സ്വന്തം അച്ഛന്‍ അടക്കമുള്ളവരുടെ തകര്‍ച്ചക്ക് കാരണക്കാരനായ ആളാണ് കെ മുരളീധരന്‍. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ ബി ജെ പിയ്ക്ക് മുരളീധരന്‍റെ പിന്തുണ വേണ്ടെന്നും പി എസ് ശ്രീധരന്‍ പിള്ള ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.ശബരിമല സമരം വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള തൃശൂരില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ തനിയ്ക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചര്‍ച്ച ചെയ്തു.

NO COMMENTS