യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

275

പേരാമ്പ്ര : പേരാമ്ബ്ര സി.കെ.ജി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി തടഞ്ഞു. തുടര്‍ന്ന് കോളേജിന്റെ ഗോവണിയില്‍ ഇരുന്ന് കൊണ്ട് അവര്‍ മുരളീധരനെതിരെയും പി. ജയരാജന് അനുകൂലമായും മുദ്രാവാക്യം വിളിച്ചു.ഗേറ്റ് അടച്ച്‌ തടഞ്ഞതിനെ തുടര്‍ന്ന് മുരളീധരനന്‍ പിന്‍വലിയുകയായിരുന്നു.

തുടര്‍ന്ന് എസ്.എഫ്.ഐ ക്കെതിരെ കെ.സ്‌.യു എം.എസ്.എഫ് പ്രവര്‍ത്തകരും എത്തുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് മുരളീധരനും സംഘവും തിരിച്ച്‌ പോകുകയായിരുന്നു.സി.കെ.ജി കോളേജില്‍ വച്ച്‌ തന്നെ തടഞ്ഞ സംഭവം അക്രമ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസും കെ.സ്.യുവും ശക്തമായി പ്രതികരവുമായി രംഗത്ത് വന്നിട്ടുണ്ട്.

NO COMMENTS