കേ​ര​ളം നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​ – കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി.

120

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ഴി​യു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​ന്നി​നും കൊ​ള്ളാത്ത​വ​നാ​യി മാ​റി​യെ​ന്ന് പാ​ര്‍​ട്ടി​ക്കാ​ര്‍ ത​ന്നെ പ​റ​യു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

മോ​ദി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​ര്‍. മോ​ദി​യു​ടെ ന​യ​മാ​ണ് അ​വ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പി​ണ​റാ​യി നോ​ക്കി ഇ​രി​ക്കു​ക മാ​ത്ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു. പോ​ലീ​സി​നു മേ​ല്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

NO COMMENTS