കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ മുരളീധരന്‍

174

തിരുവനന്തപുരം: കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ മുരളീധരന്‍. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന. സിപിഎമ്മും ബിജെപിയും അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.