സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ. മുരളീധരന്‍

163

തിരുവനന്തപുരം : സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്ഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എംഎൽഎ. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് എന്നും യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. നെയ്-തേങ്ങയ്ക്ക് പകരം ഓറഞ്ചും പേരക്കയും നിറച്ച്‌ മല കയറാന്‍ ശ്രമിച്ച രഹന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചിരിക്കുകയാണ്. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ കടകംപള്ളി സുരേന്ദ്രനെയും സുന്നി സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ കെ.ടി. ജലീലിനെയും കൂട്ടുപിടിച്ച്‌ പിണറായി വിജയന്‍ വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

NO COMMENTS