അഴീക്കോട് എംഎല്‍എ കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്

204

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.