തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവരെ കണ്ടെത്തുമെന്ന് കെ എം ഷാജി

187

കോഴിക്കോട് : തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവരെ കണ്ടെത്തുമെന്ന് കെ എം ഷാജി എം എൽ എ. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെ പോകാനും താൻ തയ്യറാണെന്ന് ഷാജി പറഞ്ഞു. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. വ്യാജ നോട്ടീസിന് പിന്നിൽ പ്രവർത്തിച്ചവരോട് പൊറുക്കാനാവില്ലെന്നും കെ എം ഷാജി പറഞ്ഞു. യു ഡി എഫിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ട്. തന്നെ പിന്തുണച്ചതിന്‍റെ പേരിൽ നേതാക്കൾക്കോ പ്രവർത്തകർക്കോ തലകുനിക്കേണ്ടിവരില്ലെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവർ അവരുടെ കൂടെയുള്ള അൽപം വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടു വേണമായിരുന്നു അത് ചെയ്യേണ്ടിയിരുന്നതെന്നും ഷാജി കുട്ടിച്ചേർത്തു.

NO COMMENTS