ഗവേഷകനും സാഹിത്യകാരനുമായ കെ എം ജോർജ് ചരമദിനം

497

1914 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ച കെ എം ജോർജ് ഗവേഷകനും സാഹിത്യകാരനുമാണ്. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു.

തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

പത്മശ്രീ,പത്മഭൂഷൺ ,എഴുത്തച്ഛൻ പുരസ്കാരം,സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് , ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം, വള്ളത്തോൾ പുരസ്കാരം‌ തുടങ്ങിയ ബഹുമതികൾ നേടിയ ആളാണ് കെ .എം ജോർജ്. ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ഭാരതീയ സാഹിത്യചരിത്രം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 2002 നവംബർ 19-ന് 88-ആം വയസ്സിൽ അന്തരിച്ചു.

NO COMMENTS