സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തിയാല്‍ നേരിടുമെന്ന് ആരോഗ്യ മന്ത്രി

165

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തിയാല്‍ നേരിടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രികള്‍ അടച്ചിട്ടാല്‍ പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന മരണങ്ങള്‍ കൂടും. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതിയാകില്ല. ഇക്കാര്യത്തില്‍ നഴ്സുമാര്‍ക്കും ആശുപത്രി ഉടമകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ശൈലജ പറഞ്ഞു. നേരത്തെ നഴ്സുമാരുടെ സമരത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS