ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി

205

തിരുവനന്തപുരം : ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി. എന്നാലും നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയതുപോലെ തുടരുമെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പ്രതിസന്ധികള്‍ വരുമ്ബോള്‍ മെഡിക്കല്‍ കോളേജുകളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കാറുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. രോഗികളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂപയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അക്കൗണ്ടില്‍ നിക്ഷേപിച്ച 5.5 കോടി രൂപയും തിരിച്ചെടുത്തിരുന്നു. ഇതോടെ, മരുന്നും ശസ്ത്രകിയാ ഉപകരണങ്ങളും വാങ്ങാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പണമില്ലാതാവുകയും കോട്ടയം മെഡിക്കല്‍ കോളേജിലെ സുകൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട 480 ക്യാന്‍സര്‍ രോഗികളുടെ ചികിത്സ തടസ്സപ്പെടുകയും ചെയ്തു.

NO COMMENTS