ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ; ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി

244

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനുവരി നാലിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചിട്ടും സമരം തുടങ്ങിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും, സമരക്കാര്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചക്കു തയാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി പണിമുടക്ക് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും പഠിപ്പുമുടക്കി സമരം നടത്തുകയാണ്.