സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രീം കോടതി വിധി ഖേദകരമെന്ന് ആരോഗ്യമന്ത്രി

239

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രീം കോടതി വിധി ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തു. വിധി ജനങ്ങള്‍ക്ക് മേലുള്ള മാനേജ്മെന്റുകളുടെ വിജയമാണ്. വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നു മന്ത്രി പറഞ്ഞു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.