ആരോഗ്യമന്ത്രിക്കെതിരെ പരാതിയുമായി സിപിഐ

205

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരാതിയുമായി സിപിഐ രംഗത്ത്. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ സിപിഐ നിര്‍ദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ നേതൃത്വം കത്ത് നല്‍കി. ആരോഗ്യമന്ത്രി തന്നിഷ്ടപ്രകാരമാണ് ആളുകളെ നിയമിച്ചത്. ഇനിയുള്ള നിയമനങ്ങളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്നും സിപിഐ കത്തില്‍ ആവശ്യപ്പെടുന്നു.