കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

230

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്.
എന്നാല്‍, ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS