സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കേന്ദ്രസഹായം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

164

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കേന്ദ്ര സഹായം ഇപ്പോള്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കോളറ നിയന്ത്രണവിധേയമാണെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രതയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തും പത്തനംതിട്ടയിലും കോഴിക്കോട്ടുമാണ് ആദ്യം കോളറ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിരുന്നു.