സുധീരന്‍ പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതെന്ന് കെ.സി. ജോസഫ്‌

227

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേതാക്കള്‍ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ വി.എം.സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി. ജോസഫ്‌. സുധീരന്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും അംഗന്‍വാടി കുട്ടികളെ പോലെയാണ് സുധീരന്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി കലാപക്കൊടി ഉയര്‍ത്തിയത് വളരെ വേദനാജനകമാണെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്ന് കെ.സി.ജോസഫ്‌ കുറ്റപ്പെടുത്തി. പരസ്യ പ്രതികരണങ്ങലിലേക്ക് പോകരുത് എന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS