ഗണേഷ്കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചതു ചട്ടങ്ങള്‍ പാലിച്ചെന്ന് റിപ്പോര്‍ട്ട്

286

ആലുവ : നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചതു ചട്ടങ്ങള്‍ പാലിച്ചാണെന്നു റിപ്പോര്‍ട്ട്. ആലുവ ജയില്‍ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ നല്‍കി. ഗണേഷും ദിലീപും തമ്മില്‍ കേസിന്റെ കാര്യം സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മാസം രണ്ടുമുതല്‍ അഞ്ചുവരെ ദിലീപിനെ കണ്ടവരുടെ പട്ടികയും ഇതിനൊപ്പം കോടതിക്കു കൈമാറി.

NO COMMENTS