പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കില്ല – കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

208

തിരുവനന്തപുരം: പള്ളികളില്‍ ആരാധന നടത്തേണ്ടത് പുരുഷന്മാരാണ്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കില്ലെന്നും സമസ്‌ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചതിന് പിന്നാലെ എതിര്‍പ്പുമായി മുസ്‌ലിം സംഘടനയായ സമസ്‌ത രംഗത്തെത്തി.

മുസ്‌ലിം സ്ത്രീകള്‍ നമസ്‌കരിക്കേണ്ടത് സ്വന്തം വീടുകളില്‍ നിന്നാണ്. വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥിക്കേണ്ടത്. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും ആലിക്കുട്ടി മുസലിയാര്‍ മലപ്പുറത്ത് പറഞ്ഞു.

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല. വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളൊന്നും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

NO COMMENTS