അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രജ്കോവയെ പുറത്താക്കി

214

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രജ്കോവയെ പുറത്താക്കി. മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന് അരുണാചല്‍പ്രദേശിന്‍റെ അധിക ചുമതല നല്‍കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രജ്കോവയെ നീക്കിക്കൊണ്ട് പ്രസിഡന്‍റ് ഉത്തരവിട്ടത്.അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചു വിട്ട നടപടി സുപ്രീം കോടതി റദ്ദാക്കിയത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് രജ്കോവയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് രജ്കോവയെ അരുണാചല്‍ ഗവര്‍ണറായി നിയമിച്ചത്.

NO COMMENTS

LEAVE A REPLY