മീ ടൂ വെളിപ്പെടുത്തലുമായി ജ്വാ​ല ഗു​ട്ട

208

മും​ബൈ : ‘മീ ടൂ’ വിവാദം ചൂടുപിടിക്കവെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും രംഗത്ത്. ത​നി​ക്ക് നേ​രി​ട്ട മാ​ന​സി​ക​ പീ​ഡ​ന​ത്തെ കു​റി​ച്ചാണ് ജ്വാലയുടെ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടും ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടെ​ന്നും 2006 മു​ത​ല്‍ താ​ന്‍ ഈ ​മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജ്വാ​ല വ്യക്തമാക്കി. റി​യോ ഒ​ളി​ന്പി​ക്സി​ല്‍ എ​ന്‍റെ കൂ​ടെ മി​ക​സ​ഡ് ഡ​ബി​ള്‍​സ് ക​ളി​ച്ച താ​ര​ത്തെ വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​വ​സാ​നം എ​ന്നെ ടീ​മി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു- ജ്വാല പ​റ​യു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ജ്വാ​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കായിക രംഗത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ഒ​രു കാ​ര​ണ​മി​താ​ണെ​ന്നും ട്വീ​റ്റി​ല്‍ ജ്വാ​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ഇ​തി​ന് പി​ന്നി​ലു​ള്ള വ്യ​ക്തി ആ​രാ​ണെ​ന്ന് ജ്വാ​ല വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ച്ഛ​നും അ​മ്മ​യ്ക്കും ഇ​യാ​ളി​ല്‍ നി​ന്ന് ഭീ​ഷ​ണി​യും പീ​ഡ​ന​വും നേ​രി​ട്ടെ​ന്നും ജ്വാ​ല പറഞ്ഞു.

NO COMMENTS