ജമ്മു കശ്മീരിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

212
photo credit : manorama online

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പാംപോറിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ലഷ്കറെ തയിബ ഏറ്റെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഏഴു ഭീകരരെ സൈന്യം വധിച്ചിരുന്നു. വ്യാഴാഴ്ച ദോബ്‌വാൻ വനമേഖലയിലും ദ്രഗ്‌മുല്ലയിലും നടന്ന വെടിവയ്പിലാണ് ആറു ഭീകരരെ സൈന്യം വധിച്ചത്. ഒരു ഭീകരനെ ഇന്നലെ രാവിലെ കുപ്‍വാരയിൽ വച്ചും വധിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് സിആർപിഎഫ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്.