സ്കൂട്ടർ യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു – വിഡിയോ

192

കൽപറ്റ ∙ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയും മൂലം നിരവധി അപകടങ്ങളാണ് നിരന്തരം റിപ്പോർട്ടു ചെയ്യപ്പെടുന്നത്. കോഴിക്കോട് – ബെംഗളൂരു ദേശീയ പാതയിൽ മുട്ടിലിൽ കഴിഞ്ഞദിവസം അത്തരത്തിൽ നടന്നൊരു അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പോക്കറ്റ് റോഡിലേക്കു കയറാൻ ശ്രമിക്കുന്ന സ്കൂട്ടറിനെ കാർ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണിത്.

വാഹനങ്ങൾ ചീറിപാഞ്ഞു പോകുന്ന പാതയിൽ സ്കൂട്ടർ വലതുവശത്തുള്ള പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടകാരണം. എതിർദിശയിൽനിന്ന് അമിത വേഗതയിൽവന്ന കാർ സ്കൂട്ടർയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടർ ഓടിച്ച കോട്ടത്തറ സ്വദേശി ഹരിശങ്കർ തെറിച്ചു പോയത് അഞ്ചുമീറ്റർ ഉയരത്തിൽ 20 മീറ്റർ ദൂരത്തേക്ക്‌. പരുക്കേറ്റ ഹരിശങ്കർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

നിയന്ത്രണംവിട്ട കാർ ടിപ്പർ ലോറിയിലും ടിപ്പർ ലോറി ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു. രണ്ടു കാർ യാത്രക്കാർക്കും ടിപ്പർ ലോറി ‍ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റു. ദേശീയപാതയോരത്തെ ഹോട്ടലിൽ സ്ഥാപിച്ച സിസിടിവിയിലാണ് ഈ കാഴ്ചകൾ പതിഞ്ഞത്.

courtesy : manorama online