ഫ്ലോറിഡയിലെ നിശാക്ലബിൽ വെടിവയ്പ്പ് : രണ്ടു മരണം

208

ഫ്ലോറിഡ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ടു മരണം. 17 പേർക്കു പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. കൗമാരക്കാർക്കുവേണ്ടിയുള്ള പരിപാടിയായിരുന്നു ക്ലബിൽ നടന്നത്. ആക്രമണം നടത്തിയ ഒരു യുവാവിനെ പിടികൂടിയെന്നും ഒരാൾ ഒാടി രക്ഷപ്പെട്ടുന്നുമാണ് റിപ്പോർട്ട്.

പ്രാദേശികസമയം, ഇന്നു പുലർച്ചെയായിരുന്നു ആക്രമണം. മുപ്പതോളം വെടിയൊച്ചകൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറ‍ഞ്ഞു. ജൂണിൽ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.