കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങൾ മുക്തരായതുപോലെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളിൽ നിന്നും മുക്തരാകണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

57

തിരുവനന്തപുരം : കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങൾ മുക്തരായതുപോലെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ഉണ്ടായ പ്രതിസന്ധികളിൽ നിന്നും മുക്തരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു ‘മെരിറ്റോ നാഷണൽ -2021 എന്ന പേരിൽ തിരുവനന്തപുരം നാഷണൽ കോളേജ് സംഘടിപ്പിച്ച ഒരുവർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ കഴിയുന്ന തരത്തിലുള്ള നേതൃനിരയിലേക്ക് വിദ്യാർഥികളെ ഉയർത്തികൊണ്ട് വരുന്ന NAAC അക്രഡിറ്റേഷനിലേക്ക് കടന്നിരിക്കുന്ന നാഷണൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ കരുത്തു പകരുന്നതുമാണെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുനടത്തുന്നതുമായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഷണൽ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. എ. ഷാജഹാൻ സ്വാഗതം പറഞ്ഞു.

ഡോ. രാജശ്രീ എം. എസ് (എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ) അദ്ധ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷണം ഡോ. എം. വിജയൻ പിള്ള ( യൂണിവേഴ്സിറ്റി ഓഫ് കേരള സിൻഡിക്കേറ്റ് മെമ്പർ ) നിർവഹിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ശ്രീ. വി. എസ്. സുലോചനൻ, മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനി സ്ട്രേറ്റീവ് ഡയറക്ടർ റിട്ട ഐ.പി.എസ് ശ്രീ. മുഹമ്മദ് ഇക്ബാൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. റ്റി. ജയകുമാർ, മനാറുൽ ഹുദാ ട്രസ്റ്റ് ഈ സ്ക്വയർ ഡയറക്ടർ പ്രൊഫ: എൻ കെ സത്യപാലൻ, എയ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാറൂഖ് സെയ്ദ്, IQAC കോഡിനേറ്റർ ശ്രീ. ഷബീർ അഹമ്മദ്. എൻ, നാഷണൽ കോളേജിൻ്റെ അക്കാഡമിക് കോഡിനേറ്റർ ശ്രീമതി. ഡോ. എസ്. ശ്രീലേഖ, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു

NO COMMENTS