ഇളയവാത്തി തസ്തിക: അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ

20

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും.

ഇന്റർവ്യൂ മെമ്മോ തപാലിൽ അയക്കും. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 30ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. അവയുടെ അസ്സൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

NO COMMENTS