വേറിട്ട സഹായവുമായി ഉപ്പള കുന്നിൽ ജുമാ മസ്ജിദ് കമ്മിറ്റി

86

ഉപ്പള: ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കോവിട് മഹാമാരി കിടയിൽ, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയിൽ നിന്നും അനുകരണീയമായ വേറിട്ടൊരു സഹായ മാതൃക.

വിദേശങ്ങളിൽ നിന്നും പണമയക്കാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ദിവസ വേദനത്തിനു പണിയെടുക്കുന്നവർ, അസുഖം മൂലം കഷ്ട്ടപ്പെടുന്നവർ തുടങ്ങി പല തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന, ഉപ്പള കുന്നിൽ ജുമാമസ്ജിദ് പരിധിയിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ജമാഅത്തിൽ പെട്ട മെമ്പർമാർക്ക് മാത്രമായി പലിശരഹിത വായ്പ എന്ന സഹായനി നടപ്പിലാക്കാനാണ് ജമാഅത്ത് കമ്മിറ്റി മുന്നിട്ടിറങ്ങിയത്.

ബുദ്ധിമുട്ടനുഭവിക്കുന്ന ഉപ്പള കുന്നിൽ മുഹിയുദ്ധീൻ ജമാ-അത്ത് അംഗങ്ങൾക്ക്, ജമാഅത്ത് ഭാരവാഹികളെ സമീപിച്ചാൽ, യാതൊരുവിധ ഉപാധിയും ഇല്ലാതെ തികച്ചും പലിശ രഹിതമായ ലോൺ അനുവദിക്കുവാൻ കമ്മിറ്റി തീരുമാനിച്ചതായും ഇന്ന് മുതൽ പദ്ധതി തുടക്കം കുറിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ആരാധനകൾക്കും ദാനധർമങ്ങൾക്കും പരിധിയില്ലാതെ പുണ്യം ലഭിക്കുന്ന ഈ പരിശുദ്ധ റമദാൻ മാസത്തിൽ ഈ മഹനീയ മാതൃക മറ്റ് മഹല്ലുകളും നടപ്പിലാക്കിയാൽ ഒരുപാട് ആളുകൾക്ക് കൈത്താങ്ങ് ആവും എന്നും ജമാഅത്ത് പ്രസിഡന്റും പ്രമുഖ വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു.

NO COMMENTS