ജൂലൈ -29 ; അന്താരാഷ്ട്ര കടുവാ ദിനം ; തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് കടുവകളെ കുറിച്ചു പറയുന്ന ശ്രദ്ധിക്കു ..

98

2010-ൽ ആരംഭിച്ച കടുവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ദിനം
എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണ് ഇത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്. ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്.

ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്.

വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാൾ കടുവകളെ 1972-ൽ ഭാരതത്തിന്റെ ദേശീയമൃഗമായി തിരഞ്ഞെടുത്തു. കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973-ൽ ഇന്ത്യയിൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്റ്റ് ടൈഗർ. 2016–ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇന്ന് 49 കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്.

ഇന്ത്യയിൽ കടുവ സംരക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം 1936-ൽ തുടങ്ങിയ ഹെയിലി നാഷണൽപാർക്ക് ആണ്. പിന്നീട് 1957-ൽ ഇതിന് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന നാമം നൽകി. ലോകത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏ​റ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം കർണാടക ആണ്.

NO COMMENTS