ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

197

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രന്‍ രാജിവെച്ചതെന്നും ധാര്‍മികത ഏറ്റെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അന്വേഷണം തീരുമാനിച്ചത്. എന്നാല്‍ ആരോപണത്തെക്കുറിച്ചു പരാതി ലഭിച്ചിട്ടില്ലെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY