മാ​താ​പി​താ​ക്ക​ളെ പ​രി​ഗ​ണി​ക്കാ​ത്ത മകനോട് വ​സ്തു​ക്ക​ള്‍ തി​രി​ച്ചെഴുതി നൽകാൻ വി​ധി​.

21

മൂ​വാ​റ്റു​പു​ഴ: മാ​താ​പി​താ​ക്ക​ളെ മാ​ന്യ​മാ​യി പ​രി​ഗ​ണി​ക്കാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ച്ചു​വ​ന്ന മ​ക​നോ​ട് വ​സ്തു​ക്ക​ള്‍ പി​താ​വി​ന് തി​രി​ച്ച്‌​ എ​ഴു​തി​ന​ല്‍​ക്കാ​ന്‍ വിധി . താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ മെ​യി​ന്‍​റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലാണ് വി​ധി​ച്ചത് . മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച്‌ പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

വ​സ്തു എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം മ​ക്ക​ളും ബ​ന്ധു​ക്ക​ളും സം​ര​ക്ഷി​ക്കാ​നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട ക​ല്യാ​ണി, ഉ​ഷ, മ​റി​യാ​മ്മ എ​ന്നീ വ​യോ​ധി​ക​രെ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. 40 പ​രാ​തി​യി​ല്‍ 25 എ​ണ്ണം പ​രി​ഹ​രി​ച്ചു.

ആ​ര്‍.​ഡി.​ഒ പി.​എ​ന്‍. അ​നി, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​എം. അ​നി​ല്‍​കു​മാ​ര്‍, സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്ക് കെ.​ആ​ര്‍. ബി​ബി​ഷ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​ എ​സ്. അ​നു എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

NO COMMENTS