കര്‍ഷക ആത്മഹത്യ; പരാതിയുമായി മുന്നോട്ടില്ലെന്ന് ജോയിയുടെ ഭാര്യ

323

കോഴിക്കോട്: ചെമ്ബനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെണ്‍മക്കളുമായി കേസിനു പുറകെ നടക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് പരാതി നല്‍കാത്തത്. ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികള്‍ തൃപ്തിയുണ്ട്. കടങ്ങള്‍ വീട്ടുന്നതിനും മകള്‍ക്ക് ജോലി ലഭിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാം ദൈവം നോക്കുമെന്നും മോളി പറഞ്ഞു. ചെ​​മ്ബ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിലാണ് ക​​ര്‍​​ഷ​​ക​​നാ​​യ ജോ​​യി തൂ​​ങ്ങി ​​മ​​രി​​ച്ചത്. വില്ലേജ് അധികൃതര്‍ കെെക്കൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കര്‍ഷകനായിരുന്ന ജോയി ജീവനൊടുക്കിയത്.