ജോണ്‍ എബ്രഹാം ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബർ 13 ന് കോഴിക്കോട്ട്

140

കോഴിക്കോട്• ജനകീയ ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ പേരില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബർ 13 നു കോഴിക്കോട് കൊടിയേറും. ഈസ്റ്റ്ഹില്‍ വി കെ കൃഷ്ണമേനോന്‍ മ്യൂസിയം തിയറ്ററില്‍ വൈകിട്ട് 5 മണിക്ക് പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായിരിക്കും. നടന്മാരായ ടിനിടോം, സുധീഷ്, മണി (ഉടലാഴം), കൈലാഷ്, സംവി ധായകരായ വി എം വിനു, വിധു വിന്‍സെന്റ്, ഉണ്ണികൃഷ്ണന്‍ ആവള എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും .തുടര്‍ന്ന് രാത്രി 8 മണിക്ക് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാന്‍ ‘പ്രദര്‍ശിപ്പിക്കും.

രാവിലെ 9 മണി മുതല്‍ തിരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. 11, 30ന് പ്രദര്‍ശന നഗരിയില്‍ തന്നെയുള്ള രാജാവവിവര്‍മ്മ ആര്‍ട് ഗാലറിയില്‍ പ്രമുഖ ചിത്രകാരന്മാരായ മോഹനചന്ദ്രന്‍, പവിത്രന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്രനടന്‍ കൈലാഷ് ഉദ്ഗാടനം ചെയ്യും. ചിത്രകാരന്മാരായ ജോണ്‍സ് മാത്യു, സുനില്‍ അശോകപുരം എന്നിവര്‍ സംസാരിക്കും. പ്രമുഖ ആര്‍ക്കിടെക്‌ട് ജയന്‍ ബിലാത്തിക്കുളം ഒ. വി വിജയന്‍റെ ‘ധര്‍മ്മപുരാണം’ നോവലിനെ അടിസ്ഥാനപ്പെടുത്തി വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനം സിവിക് ചന്ദ്രന്‍ നിര്‍വഹിക്കും. നാലുമണിക്ക് തമിഴ് സിനിമ ചരിത്രകാരന്‍ അജയ് ബാല നിര്‍മ്മിച്ച ‘നൂറുവര്‍ഷത്തെ തമിഴ് സിനിമയുടെ ചരിത്രം’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

രണ്ടാംദിവസമായ പതിനാലാം തീയതി 11 30ന് തിരകഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ ‘ജോണ്‍ എബ്രഹാം വ്യക്തിയും സിനിമയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 2 മണിക്ക് ജോണ്‍ എബ്രഹാമിന്റെ അവസാന തിരക്കഥയായ ‘കയ്യൂര്‍’, ശ്രീപാര്‍വ്വതി എഡിറ്റ് ചെയ്ത ‘നക്ഷത്രങ്ങളുടെ പുസ്തകം’, ജോയ് മാത്യുവിന്റെ ‘എതിര്‍ പോക്ക്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കപ്പെടും.

4.30 ന് സംവിധായകരായ സനല്‍കുമാര്‍ ശശിധരന്‍, വിധു വിന്‍സെന്റ്, ഉണ്ണികൃഷ്ണന്‍ ആവള എന്നിവരുമായി മുഖാമുഖം. 7.30 ന് ‘കോഴിക്കോടന്‍സ്’ മ്യൂസിക്കല്‍സിന്റെ സംഗീതനിശ ഉണ്ടായിരിക്കും. സമാപന ദിവസമായ15ന് രാവിലെ 11. 30 ന് ‘ജോണ്‍ സിനിമയിലെ സംഗീതം’ എന്ന വിഷയത്തെക്കുറിച്ച്‌ പ്രമുഖ സംഗീതജ്ഞന്‍ ശ്രീ മുകുന്ദനുണ്ണി സംസാരിക്കും. 2 മണിക്ക് ‘സൗണ്ട് ആന്‍ഡ് സിനിമ’ എന്ന വിഷയത്തില്‍ പ്രശസ്ത സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി പ്രഭാഷണം നടത്തും. 6 മണിക്ക് സമാപന സമ്മേളനത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത നിര്‍വ്വഹിക്കും. പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ജേതാക്കള്‍ക്കുള്ള സമ്മാനദാനം സംവിധായകരായ ആഷിക് അബു നിര്‍വഹിക്കും. പ്രിയനന്ദനന്‍, ഷെറി ഗോവിന്ദ്, Dr. ബിജു, മനോജ് കാന തുടങ്ങിയ പ്രൊഫ. ശോഭീന്ദ്രന്‍ ,നടന്‍മാരായ സുധീഷ്, മാമുക്കോയ, എന്നിവരും ഫെസ്റ്റിവല്‍ ഡയറക്ടര്‍ മാധവന്‍ പിള്ളയും സംബന്ധിക്കും

NO COMMENTS