ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഐസ നേതാവിനെ സസ്പെന്‍ഡ് ചെയ്തു

206

ന്യുഡല്‍ഹി: ജെ.എന്‍.യുവില്‍ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ഐസ നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ഐസ നേതാവായ അന്‍മോള്‍ രത്തനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ സിഡി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് സിഡി നല്‍കാമെന്ന് പറഞ്ഞ് സമീപിച്ച രത്തന്‍ പീഡിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രത്തന്‍ കഴിഞ്ഞ 24ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസിന്‍റെ പശ്ചാത്തലത്തില്‍ രത്തനെ സസ്പെന്‍ഡ് ചെയ്യുന്നതായി ജെ.എന്‍.യു അധികൃതര്‍ വ്യക്തമാക്കി. സസ്പെന്‍ഷന്‍ കാലയളവില്‍ രത്തന് ഹോസ്റ്റലില്‍ അഭയം നല്‍കുന്നവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെ.എന്‍.യു അധികൃതര്‍ വ്യക്തമാക്കി.