ജിഷ്ണുവിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

276

പാലക്കാട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി. ജിഷ്ണു മരിച്ചപ്പോള്‍ വായിൽ രക്തമുണ്ടായിരുന്നതായി സഹപാഠി വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശുചി മുറിയുടെ ഭിത്തിയിലും രക്തമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് കണ്ടില്ലെന്ന സഹപാഠിയുടെ ശബ്ദരേഖയാണ് ബന്ധുക്കൾ പുറത്തുവിട്ടത്. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട വിദ്യാര്‍ഥികളിലൊരാളുടേതാണ് ശബ്ദരേഖ.
കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും അന്വേഷണസംഘം രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനിടെയാണ് ജിഷ്ണുവിന്റെ സഹപാഠിയുടെ ശബ്ദരേഖ ബന്ധുക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ പോലീസ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി നെഹ്രു കോളജ് മേധാവി പി. കൃഷണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എല്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്

NO COMMENTS

LEAVE A REPLY