അമീറുൽ രണ്ടാഴ്ച റിമാൻഡിൽ

198

കൊച്ചി∙ ജിഷയുടെ കൊലയാളി അമീറുൽ ഇസ്‌ലാമിനെ പെരുമ്പാവൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. പ്രതിയെ വിട്ടുകിട്ടുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. തിരിച്ചറിയൽ പരേഡിനുശേഷം അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം. കോടതി റിമാൻഡ് ചെയ്ത അമീറുലിനെ കാക്കനാട് സബ്ജയിലിലേക്ക് കൊണ്ടുപോയി.

പെരുമ്പാവൂർ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കിയ പ്രതിയോട് രണ്ടു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അഭിഭാഷകനെ ആവശ്യമുണ്ടോയെന്നായിരുന്നു ആദ്യചോദ്യം. ഇതിനു വേണം എന്നായിരുന്നു മറുപടി. രണ്ടാമതായി പൊലീസിൽനിന്നും മർദനമുണ്ടായോ എന്നും ചോദിച്ചു. ഇതിനു ഇല്ല എന്നായിരുന്നു അമീറുല്ലയുടെ മറുപടി. തുടർന്ന് കോടതി നിയമ സഹായത്തിനായി പ്രതിക്ക് അഭിഭാഷകനെ അനുവദിച്ചു. അഡ്വ.പി.രാജനാണ് പ്രതിക്കുവേണ്ടി ഹാജരാവുക.
courtsy : manorama online