ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ; വെളിപ്പെടുത്തലുമായി ഓട്ടോഡ്രൈവര്‍

271

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലകേസ്സില്‍ വെളിപ്പെടുത്തലുമായി ഓട്ടോഡ്രൈവര്‍. ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് പെരുമ്പാവൂരിലെ ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഓട്ടോ ഡ്രൈവറായ കെ.വി നിഷ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും നിഷ ആരോപിച്ചു. പാറമടയിലെ കൊലപാതകത്തിന്‍റെ കാര്യം അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു.ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു. ജിഷയുടെ അമ്മയ്ക്കും, അമ്മായിക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും നിഷ പറയുന്നു. ജിഷ കൊലചെയ്തെന്നു പറയുന്ന അമീര്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും നിഷ പറയുന്നു.2016 ഏപ്രില്‍ 28ന് രാത്രിയാണ് ജിഷയെ ഒറ്റമുറി ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.