ജിഷ വധം: കേരള പോലീസ് അസമിലെത്തി

221
Photo courtsy : manorama online

ഗുവാഹാട്ടി: ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ അസമിലെ വീട്ടില്‍ കേരള പോലീസ് എത്തി. തെളിവെടുപ്പിന്റെ ഭാഗമായാണ് കേരള പോലീസ് സംഘം അസമിലെത്തിയത്. അമീറുൽ ഇസ്‌ലാമിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെത്തിയത്.
പൊലീസ് സംഘം അമീറുലിന്റെ മാതാവിന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ ബർദ്വായിൽനിന്നു കിട്ടുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്.
ജിഷ വധത്തിന് ശേഷം മുങ്ങിയ അമിറുളിന്റെ സുഹൃത്തായ അനാറുളിനേക്കൂടി കണ്ടെത്താനാണ് പോലീസ് അസമിലെത്തിയത്. ഇയാളുടെ വീട്ടിലും പോലീസ് ഉടന്‍ എത്തുമെന്നാണ് സൂചന.
കൊലപാതകം നടന്ന ദിവസം അനാറുളുമൊത്ത് മദ്യപിച്ചിരുന്നു എന്ന് പ്രതി അമിറുള്‍ പെലീസ് മൊഴി നല്‍കിയിരുന്നു. ജിഷയുടെ കൊലപാതകത്തില്‍ അനാറുളിനും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.