ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് അമീറുൽ ഇസ്‍ലാമിന്റെ മൊഴി

186

കൊച്ചി∙ ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പ്രതി അമീറുൽ ഇസ്‍ലാമിന്റെ മൊഴി. സുഹൃത്ത് അനാറുൽ ഇസ്‍ലാമിനും കൊലപാതകത്തിൽ പങ്കുണ്ട്. താനും അനാറും ചേർന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാർ ജിഷയെ മാരകമായി ആക്രമിച്ചുവെന്നും അമീർ മൊഴി നൽകി. എന്നാൽ ഇതു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. അനാറിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

അതേസമയം, ദിവസങ്ങളോളം തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. നാലു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനാൽ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.