എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ

177

ന്യൂഡല്‍ഹി: എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ. എയര്‍ടെല്‍ ആവശ്യമായ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് പ്രതിദിനം 2 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്നതാണ് പരാതി. നെറ്റ്വര്‍ക്കുകള്‍ പങ്കുവെക്കുന്നതിനാണ് ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ഉപയോഗിക്കുന്നത്. നിലവില്‍ വിവിധ നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള കോളുകള്‍ക്ക് മിനിറ്റിന് 14 പൈസ നിരക്കിലാണ് ടെലികോം കമ്ബനികള്‍ ഈടാക്കുന്നത്.ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ അനുവദിക്കാനുള്ള എയര്‍ടെല്‍ തീരുമാനത്തെ ജിയോ സ്വാഗതം ചെയ്തിട്ടുണ്ട്.എന്നാല്‍ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന ഇന്റര്‍കണക്ഷന്‍ പോയിന്റുകളുടെ എണ്ണം ഇരു നെറ്റ്വര്‍ക്കുകള്‍ക്കിടയിലുമുള്ള സുതാര്യമായ പ്രവര്‍ത്തനത്തിന് വേണ്ടതിലും കുറവാണെന്ന് ജിയോ പറയുന്നു.മൊത്തം ആവശ്യമാതിന്റെ നാലില്‍ ഒരു ഭാഗം ഇന്റര്‍കണക്ഷന്‍ പോയിന്റുകളേ എയര്‍ടെല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ. ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് സേവനം ലഭ്യമാക്കുന്നതിലാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ജിയോ വ്യക്തമാക്കി.ഇരുകമ്ബനികളുടേയും ഉപഭോക്താക്കളുടേയും താല്‍പ്പര്യം കണക്കിലെടുത്ത് ഇരുകമ്ബനികളും അടിയയന്തര നടപടിയെടുക്കേണ്ടതുണ്ടെന്നും ജിയോ എയര്‍ടെല്ലിനെ ഓര്‍മ്മിപ്പിച്ചു. ട്രായ് ഇടപ്പെട്ടപ്പോഴാണ് എയര്‍ടെല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായത്. ലൈസന്‍സ് നിബന്ധനകള്‍ പ്രകാരം കമ്ബനി അത് സ്വയമേ ചെയ്യേണ്ടതാണെന്നും ജിയോ പറഞ്ഞു.

NO COMMENTS

LEAVE A REPLY