ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി: സൗജന്യ കോളും ഡാറ്റയും; പ്രതിമാസ നിരക്ക് 153 രൂപ മാത്രം

208

മുംബൈ: റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. കമ്ബനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ജിയോ സിനിമ, ജിയോ മ്യൂസിക് എന്നീ ആപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. ജിയോ ധന്‍ ധനാ ധന്‍ ഓഫറില്‍ പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയും വോയ്സ് കോളുകളും എസ്‌എംഎസും സൗജന്യമാണ്.

2.4 ഇഞ്ച് ഡിസ്പ്ലേ
ആല്‍ഫ ന്യൂമെറിക് കീപാഡ്
എസ്ഡി കാര്‍ഡ് സ്ലോട്ട്
എഫ്‌എം റേഡിയോ
ടോര്‍ച്ച്‌ ലൈറ്റ്
ഹെഡ്ഫോണ്‍ ജാക്ക്
നാവിഗേഷന്‍ സംവിധാനം എന്നിവയും പുതിയ ഫീച്ചര്‍ ഫോണിലുണ്ട്.