ഗോവയില്‍ ജെറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി

184

പനജി • ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ജെറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി. ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരുമായി ഗോവയില്‍ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന 9 ‍ഡബ്ല്യൂ 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ലെന്നും മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിനു പുറത്തെത്തിച്ചു. ഏതാനും ചില യാത്രക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിയ പരുക്ക് പറ്റിയെന്നും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ദബോലിം വിമാനത്താവളം ഉച്ചയ്ക്ക് 12.30 വരെ അടച്ചിട്ടു.

NO COMMENTS

LEAVE A REPLY