സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍

137

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍. സന്ധി സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചതായി നടി സത്യവാങ്മൂലം നല്‍കി. യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയും കൊച്ചി പനങ്ങാട് പൊലീസ് കേസെടുത്തത്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് നടി പരാതി നല്‍കിയത്.