ജെ.ഡി.സി സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
108

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിയ്ക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെകട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31 നു മുൻപ് അപേക്ഷ സമർപ്പിക്കണം.

2018-2019, 2019-20 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുളള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുളളത്. അപൂർണ്ണവും നിശ്ചിത തിയതിയ്ക്കു ശേഷം ലഭിയ്ക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല.