ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

195

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആശുപത്രി വാസം നീളും. ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം വേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരാന്‍ ഡോക്ടര്‍മാര്‍ നി​ര്‍ദ്ദേശിച്ചു. എയിംസിലെ ഡോക്ടര്‍മാര്‍ നാളെയും എയിംസില്‍ തുടരും. സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS

LEAVE A REPLY