ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം; സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

190

ചെന്നൈ• തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ തമിഴ്നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സുപ്രധാന ഭരണ തീരുമാനങ്ങളെടുക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോയെന്നുംബോധാവസ്ഥയിലാണോയെന്നും കോടതി മുന്‍പാകെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമസ്വാമി കോടതിയെ സമീപിച്ചത്.അതേസമയം, ജയലളിതയുടെ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ശ്വസനസഹായി ഘടിപ്പിച്ചിട്ടുണ്ടെന്നും അണുബാധ കുറയ്ക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തി. ചികില്‍സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ അറിയിച്ചു.ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീലിന്റെ മേല്‍നോട്ടത്തിലാണു വിദഗ്ധ ചികില്‍സ തുടരുന്നത്.

NO COMMENTS

LEAVE A REPLY