ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

200

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു, മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്ക്.
ഞായറാഴ്ച പുലര്‍ച്ചെ ശ്രീനഗറിലെ ബട്ടാമലൂ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഭീകരർ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

NO COMMENTS