സ്വാശ്രയ പ്രവേശനം: ജയിംസ് കമ്മിറ്റിക്കു ലഭിച്ചത് 1,200 പരാതികള്‍

203

തിരുവനന്തപുരം• സ്വാശ്രയ പ്രവേശന വിഷയത്തില്‍ ജയിംസ് കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത് 1,200 പരാതികളെന്ന് റിപ്പോര്‍ട്ട്. നീറ്റിന്റെ മെറിറ്റ് അട്ടിമറിക്കുന്നു, അധിക ഫീസ് ഈടാക്കുന്നു എന്നിവയാണ് മുഖ്യപരാതികള്‍. തലവരിപ്പണം ആവശ്യപ്പെടുന്നുവെന്നും വ്യാപക പരാതിയുണ്ട്. പ്രവേശന നടപടികള്‍ ആരംഭിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പരാതികള്‍ എത്തിയത്.അതേസമയം, സ്വാശ്രയ പ്രവേശനത്തെക്കുറിച്ചു വിദ്യാര്‍ഥികളുടെയോ രക്ഷിതാക്കളുടെയോ ഭാഗത്തുനിന്നു പരാതി കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് പ്രശ്നം നിയമസഭയില്‍ ഉയര്‍ന്നുവന്നപ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതും സമരക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം പറഞ്ഞതും.1,200 പരാതികളാണ് രേഖാമൂലം കമ്മിറ്റിക്കു ലഭിച്ചത്. ഇതുകൂടാതെ ഫോണില്‍ വിളിച്ചും അനേകം പരാതികള്‍ ലഭിച്ചിരുന്നു. നീറ്റ് റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കു പകരം താഴ്ന്ന റാങ്കിലുള്ളവരാണ് ഇവിടങ്ങളില്‍ പ്രവേശനം നേടുന്നത്. മിക്ക സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍നിന്നും ഈ പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രോസ്പെക്ടസ് വേണ്ട രീതിയില്‍ വെബ്സൈറ്റില്‍ നല്‍കുന്നില്ല, പ്രവേശനത്തിനായുള്ള രേഖകള്‍ സമര്‍പ്പിക്കാനുള്ള അനുവാദം നല്‍കുന്നില്ല തുടങ്ങിയ പരാതികളും ഉയര്‍ന്നിട്ടുണ്ട്.വളരെ നിസാര കാരണങ്ങള്‍ പറഞ്ഞാണു പല അപേക്ഷകളും തള്ളുന്നത്. സ്വാശ്രയ കോളജുകള്‍ക്ക് ഇഷ്ടമുള്ള ആളുകളെ മാത്രം പ്രവേശിപ്പിക്കാനുള്ള നടപടികളുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്. പ്രോസ്പെക്ടസില്‍ പറഞ്ഞതിനും സര്‍ക്കാര്‍ പറഞ്ഞതിനും അപ്പുറമായുള്ള ഫീസാണ് പല മാനേജ്മെന്റുകളും ആവശ്യപ്പെടുന്നത്. തലവരിപ്പണവും ആവശ്യപ്പെടുന്നുവെന്നും പരാതികളില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY