ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന

177

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. മൂന്നാം ദിനം ചോദ്യം ചെയ്യലിന് ഹാജരായ ബിഷപ്പിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചുവെന്നാണറിയുന്നത്. അടുത്ത ബന്ധുക്കളോടും അറസ്റ്റ് സംബന്ധിച്ച കാര്യം പോലീസ് അറിയിച്ചിട്ടുണ്ട്. ബിഷപ്പിനായി കൂടുതല്‍ വസ്ത്രങ്ങള്‍ എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് ഇടക്കാല ജാമ്യത്തിനായി ബിഷപ്പിന്റെ അഭിഭാഷകര്‍ ശ്രമം തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25ന് പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്.

NO COMMENTS